Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : George Kurian

ഇന്ത്യ-യുഎസ് വ്യാപാര കരാർ കേരളത്തിന് നേട്ടമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

ന്യൂഡൽഹി: ഇന്ത്യ-യുഎസ് വാണിജ്യ കരാർ കേരളത്തിന് വളരെയധികം പ്രയോജനപ്പെടുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. റബർ, നാളീകേരം, കൊപ്ര, വെളിച്ചെണ്ണ, തേയില, സുഗന്ധദ്രവ്യങ്ങൾ, കാപ്പി, കപ്പ, അടയ്ക്ക, കശുവണ്ടി, കൈതച്ചക്ക, പപ്പായ, കൊക്കോ, ബേക്കറി സാധങ്ങൾ മുതലായവയുടെ താരിഫ് അമേരിക്ക പൂജ്യമാക്കിയത് കേരളത്തിലെ കർഷകർക്ക് നേട്ടമാകുമെന്നും ജോർജ് കുര്യൻ പറഞ്ഞു.

മത്സ്യ ഉത്പ്പന്നങ്ങൾ, തുണിത്തരങ്ങൾ, കാർപ്പറ്റുകൾ, ഗ്ലൗസ് മുതലായവയുടെ തീരുവാ 18 ശതമാനമായി കുറക്കുകയും ചെയ്തിട്ടുണ്ട്. ഇത് മത്സ്യത്തൊഴിലാളികൾക്കും കൈത്തറി രംഗത്ത് പ്രവർത്തിക്കുന്നവർക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കാലിത്തീറ്റ ഉൽപാദനത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ കുറഞ്ഞ നിരക്കിൽ ഇറക്കുമതി ചെയ്യുന്നത് ക്ഷീര കർഷകർക്ക് പ്രയോജനപ്രദമാണ്. രോഗനിർണ്ണയത്തിന് ആവശ്യമായ ആധുനിക ഉപകരണങ്ങളും സർജിക്കൽ റോബോട്ടുകളും കുറഞ്ഞ നിരക്കിൽ ഇറക്കുമതി ചെയ്യുന്നത് ആരോഗ്യരംഗത്ത് പ്രയോജനപ്പെടുമെന്നും ജോർജ് കുര്യൻ അവകാശപ്പെട്ടു.

Kerala

ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം; ക​രി​ക്കു​ലം തീ​രു​മാ​നി​ക്കു​ന്ന​ത് സം​സ്ഥാ​ന സ​ർ​ക്കാ​രെ​ന്ന് ജോ​ർ​ജ് കു​ര്യ​ൻ.

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ലെ ക​രി​ക്കു​ലം തീ​രു​മാ​നി​ക്കു​ന്ന​ത് സം​സ്ഥാ​ന സ​ർ​ക്കാ​രെ​ന്ന് കേ​ന്ദ്ര മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ.

നി​ർ​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രം ന​ൽ​കും. ക​രി​ക്കു​ലം തീ​രു​മാ​നി​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ധി​കാ​രം ഉ​ണ്ട്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ കേ​ര​ളം വേ​ഗ​ത്തി​ൽ ദേ​ശീ​യ ന​യം ന​ട​പ്പി​ലാ​ക്കി. വൈ​സ് ചാ​ൻ​സി​ല​ർ​മാ​ർ​ക്ക് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഒ​പ്പു വെ​ച്ച​തോ​ടെ പി​എം ശ്രീ​യി​ലെ ത​ട​സ​ങ്ങ​ൾ നീ​ങ്ങി​യെ​ന്നും ജോ​ർ​ജ് കു​ര്യ​ൻ വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ. പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ സി​പി​എ​മ്മി​നെ​യും സി​പി​ഐ​യെ​യും വി​മ​ർ​ശി​ച്ച് ജോ​ർ​ജ് കു​ര്യ​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

വി​ഷ​യ​ത്തി​ൽ സി​പി​എ​മ്മും സി​പി​ഐ​യും ഒ​ത്തു ക​ളി​ക്കു​ന്നു​വെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും എ​ത്ര​യൊ​ക്കെ ശ്ര​മി​ച്ചാ​ലും അ​യ്യ​പ്പ​ൻ വി​ടി​ല്ലെ​ന്നും ജോ​ർ​ജ് കു​ര്യ​ൻ പ​റ​ഞ്ഞു.

District News

മ​ത്സ്യ​ബ​ന്ധ​ന ദൂ​ര​പ​രി​ധി ഉ​യ​ർ​ത്ത​ൽ പ​രി​ഗ​ണ​ന​യി​ൽ: കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ

വൈ​പ്പി​ൻ: മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ര​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ക​ട​ലി​ലെ മ​ത്സ്യ​ബ​ന്ധ​ന ദൂ​ര​പ​രി​ധി പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ. ഞാ​റ​ക്ക​ലി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ത്സ്യ​മേ​ഖ​ല​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ട്ടി​ട്ടു​ള്ള വി​ക​സ​ന പ​ദ്ധ​തി​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക​ണ​മെ​ങ്കി​ൽ താ​ഴെ​ത്ത​ല​ത്തി​ലു​ള്ള​വ​ർ വ​രെ പ​ദ്ധ​തി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​ക​ണം. ഇ​തി​നാ​യി മ​ത്സ്യ​മേ​ഖ​ല​യി​ലെ ക​ർ​മ​പ​രി​പാ​ടി​ക​ളെ​ല്ലാം ഇ​നി അ​വ​രെ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

മ​ത്സ്യ​മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കു​ള്ള കി​സാ​ൻ കാ​ർ​ഡ് ട്രാ​ൻ​സ്പോ​ണ്ട​റു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ വി​ത​ര​ണ​വും മ​ന്ത്രി ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ച്ചു. കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Kerala

രാ​ജ്ഭ​വ​നി​ലെ കാ​ര്യ​ങ്ങ​ൾ ഗ​വ​ർ​ണ​റാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​ത്: ജോ​ർ​ജ് കു​ര്യ​ൻ

തി​രു​വ​ന​ന്ത​പു​രം: രാ​ജ്ഭ​വ​നി​ലെ ഭാ​ര​താം​ബ ചി​ത്ര​വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ. രാ​ജ്ഭ​വ​നി​ൽ എ​ന്ത് വേ​ണ​മെ​ന്ന് ഗ​വ​ർ​ണ​റും ക്ലി​ഫ് ഹൗ​സി​ൽ എ​ന്ത് വേ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും നി​യ​മ​സ​ഭ​യി​ൽ എ​ന്ത് വേ​ണ​മെ​ന്ന് ജ​ന​ങ്ങ​ളു​മാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

ഭാ​ര​താം​ബ ആ​രാ​ണെ​ന്ന് സൈ​നി​ക​രോ​ട് ചോ​ദി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച​യാ​ണ് കാ​വി​ക്കൊ​ടി​യേ​ന്തി​യ ഭാ​ര​താം​ബ​യു​ടെ ചി​ത്രം വ​ച്ച​തി​നെ തു​ട​ര്‍​ന്ന് രാ​ജ്ഭ​വ​നി​ല്‍ ന​ട​ന്ന സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ ച​ട​ങ്ങ് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി ബ​ഹി​ഷ്‌​ക​രി​ച്ച​ത്.

ഭാ​ര​താം​ബ ചി​ത്ര​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി​യ​തി​ലും താ​ന്‍ എ​ത്തു​ന്ന​തി​ന് മു​മ്പ് പ​രി​പാ​ടി തു​ട​ങ്ങി​യ​തി​ലും മ​ന്ത്രി പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​ശം​സ അ​റി​യി​ച്ച ശേ​ഷം മ​ന്ത്രി പ​രി​പാ​ടി​യി​ല്‍​നി​ന്ന് ഇ​റ​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു.

Latest News

Up